കാലടി: എസ്.എൽ.സി.പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പാറപ്പുറം വൈ.എം.എ. ലൈബ്രറി പുരസ്ക്കാരം നൽകി അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പി തമ്പാൻ സെക്രട്ടറി കെ.ജെ അഖിൽ, കെ എസ് സ്വാമിനാഥൻ ,പി.പി സിബി ,കെ കെ രാജേഷ്കുമാർ, ജെമിനി ഗണേശൻ, മിഥുൻ പ്രകാശ് ,കെ വി അഭിജിത്ത് , അജയ് രഘു എന്നിവർ പങ്കെടുത്തു.