കൊച്ചി: കൊങ്കൺ പാതയിൽ പെർണേമിനടുത്തുള്ള തുരങ്ക ചുമരുകൾ ശക്തമായ മഴയിൽ ഇടിഞ്ഞുവീണതിനെ തുടർന്ന് കേരളത്തിൽനിന്ന് കൊങ്കൺ വഴിയുള്ള എട്ടു സ്‌പെഷ്യൽ ട്രെയിനുകൾ 20 വരെ വഴിതിരിച്ചുവിടും. ലോണ്ട ജംഗ്ഷൻ -പൻവേൽ പാത വഴിയായിരിക്കും സർവീസുകൾ. എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ (02617), മടക്ക സർവീസ് (02618), തിരുവനന്തപുരം-ലോക്മാന്യതിലക് ടെർമിനസ് പ്രതിദിന സർവീസ് (06346), തിരിച്ചുള്ള സർവീസ് (06345) എന്നിവ 20 വരെയും ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്ന തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി സൂപ്പർഫാസ്റ്റ് (02431), മടക്ക സർവീസ് (02432) 18 വരെയും വഴി തിരിച്ചുവിടും. നിസാമുദ്ദീൻ-എറണാകുളം തുരന്തോ പ്രതിവാര ട്രെയിൻ (02284) 8, 15 തീയതികളിലും എറണാകുളം-നിസാമുദീൻ തുരന്തോ സ്‌പെഷ്യൽ (02283) 11, 18 തീയതികളിലും നിലവിലെ പാത മാറി സർവീസ് നടത്തും. മഡ്ഗാവ്‌-ലോണ്ട ജംഗ്ഷൻ, മിറാജ് ജംഗ്ഷൻ-പൂനെ-പൻവേൽ വഴിയായിരിക്കും സർവീസുകൾ.