കൊച്ചി: റോട്ടറി ക്ലബിന്റെ യുവജന വിഭാഗമായ കൊച്ചി ഈസ്റ്റ് റോട്ടറാക്ട് ക്ലബ്ബ് 'സല്യൂട്ടിംഗ് ദി കാക്കി ' പദ്ധതിയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് ഫേസ് മാസ്‌ക്, സാനിറ്റൈസർ, മധുര പലഹാരങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. റോട്ടറാക്ട് പ്രസിഡന്റ് ഐശ്വര്യ ബാലചന്ദ്രൻ എറണാകുളം ടൗൺ എസ്.ഐ വിപിന് കിറ്റുകൾ കൈമാറി. എ.സി.പി ലാൽജി, എസ്.ഐ തോമസ് പള്ളൻ, സെക്രട്ടറി ദിയ ജെയിംസ് എന്നിവർ പങ്കെടുത്തു