നെടുമ്പാശേരി: നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അത്താണിയിൽ നടത്തിയ സ്പീക്ക് അപ്പ് സത്യാഗ്രഹ സമരം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ പി.എൻ. ഉണ്ണിക്കൃഷ്ണൻ, എം.ജെ. ജോമി, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.ഒ. ലോറൻസ്, ഇ.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.