ആലുവ: പെരിയാർ തീരത്ത് റോഡിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മിനിലോറി നാട്ടുകാർ കരയ്ക്ക് കയറ്റി. കഴിഞ്ഞദിവസം രാത്രി തോട്ടക്കാട്ടുകരയിലെ ഓൾഡ് ദേശം റോഡിലാണ് ലോറി പാർക്ക് ചെയ്തിരുന്നത്. രാത്രിയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് ലോറിയുടെ പാതിഭാഗം വെള്ളത്തിലാകുകയായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വടം ഉപയോഗിച്ച് വലിച്ചാണ് ലോറി കരയിലേക്ക് കയറ്റിയത്.