anirudh
ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ജില്ല പ്രസിഡന്റ് എ.ബി. ജയപ്രകാശ് മണ്ഡലം പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടിക്ക് നൽകി നിർവഹിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ, ജില്ല സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ സമീപം

ആലുവ: അഴിമതി ഭരണത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ സമരമാരംഭിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ പറഞ്ഞു. ബി.ഡി.ജെ.എസ് കളമശേരി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണം കള്ളൻമാരുടെയും കൊള്ളക്കാരുടേയും കൈയിലകപ്പെട്ടിരിയ്ക്കുകയാണ്.ഇത്തരം അവതാരങ്ങൾക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണ്. പി.എസ്.സിയെ നോക്കുകുത്തിയാക്കി വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത, ഇഷ്ടക്കാരെ പിൻവാതിലിലൂടെ ലക്ഷങ്ങൾ വരെ ശമ്പളം നൽകി നിയമിക്കുന്നു. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ സമരമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ല പ്രസിഡന്റ് എ.ബി. ജയപ്രകാശ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും ചെയ്യ്തു. ജില്ല സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി പാർട്ടി പരിപാടികൾ വിശദീകരിച്ചു. പി.ദേവരാജ്, ബിനു കൊല്ലാറ, മനോജ് മോളത്ത്, ബാബു ശാന്തി, കുമാർ മുപ്പത്തടം എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റിൽ മത്സരിക്കുവാൻ യോഗം തീരുമാനിച്ചു.