കൊച്ചി : ഒാണക്കൂർ സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ ചടങ്ങുകൾ നടത്താനും പള്ളിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കാനും ഒാർത്തഡോക്‌സ് വിഭാഗം വികാരിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ചടങ്ങുകൾ നടത്താൻ തടസം ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണെമന്നും വിധിയിൽ പറയുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പള്ളി വികാരി ഫാ. വിജു ഏലിയാസ് ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പള്ളിയിലെ സ്ഥിതിഗതികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മിഷനെ നിയോഗിച്ചിട്ടുമുണ്ട്.

സുപ്രീംകോടതി വിധിയനുസരിച്ച് 1934ലെ സഭാഭരണഘടന പ്രകാരമാണ് ഒാണക്കൂർ പള്ളി ഭരിക്കേണ്ടതെന്നും ഒരു വിഭാഗം ഇതു തടസപ്പെടുത്തുമെന്ന് ആശങ്കയുള്ളതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.