അങ്കമാലി: തുറവൂർ പഞ്ചായത്തിൽ പ്രവർത്തന സജ്ജമാകുന്ന പ്രാഥമിക കൊവിഡ് ചികിത്സാ ആശുപത്രിക്ക് അർജ്ജുനാ നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. ബെന്നി ആന്റണി ഒരു ലക്ഷം രുപ നൽകി. തുറവൂർ പഞ്ചായത്ത് പ്രിസിഡന്റ് കെ വൈ വർഗീസ് ചെക്ക് ഏറ്റുവാങ്ങി എഫ്.എൽ.ടി.സിയുടെ നോഡൽ ഓഫീസർക്ക് കൈമാറി. ആശുപത്രിയിലേക്ക് ഇതുകൂടാതെ ആദ്യഘട്ടമെന്നോണം 10 ലിറ്റർ സാനിറ്റയിസർ നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി. വൈസ് പ്രിസിഡന്റ് സിൽവി ബൈജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എം എം ജെയ്സൺ, മെമ്പർ ജിന്റോ വർഗീസ്, നോഡൽ ഓഫീസർ അജിതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.