ആലുവ: ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നഗരസഭ അതിർത്തിക്കുള്ളിൽ താമസിക്കുന്നവർക്ക് കാഷ് അവാർഡും ഉപഹാരവും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാത്ത കുട്ടികൾക്ക് ടിവിയും യു.ഡി.എഫ് ജില്ലാ ചെയർമൻ എം.ഒ ജോൺ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, എം.ടി. ജേക്കബ്, ടി. ചന്ദ്രൻ, ടിമ്മി ടീച്ചർ, ലീന ജോർജ്, എം.പി. സൈമൺ, പി.പി. ജെയിംസ്, ഹസീം ഖാലിദ്, ബാബു കുളങ്ങര എന്നിവർ സംസാരിച്ചു.
അന്നാ ഷാജി, ആൻ മരിയ ഡേവിഡ്, ഫ്രാൻസിസ് ബിജു, ഹൃദ്ധ്യ എൻ.എൽ, അജിൻ ആന്റണി, ഹിത ഹാഷിം, മിൻഹ ആരിഫ്, ഹംദാൻ മുഹമ്മദ്, ശ്രേയ മേനോൻ, എൽടൺ ജിബി, ദേവിക മനോജ്, ആൻഡ്രിയ എസ്. ബോബൻ തുടങ്ങിയവർക്കാണ് അവാർഡ് ലഭിച്ചത്.