കൊച്ചി: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്ക് എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി സൗജന്യ ടെലിവിഷനുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എം.അഷ്റഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ലിയാഖത്ത് അലിഖാൻ, ട്രഷറർ അഡ്വ.വിഎസ്. സെയ്തുമുഹമ്മദ് , ജോയിന്റ് സെക്രട്ടറി ടി.കെ. ഇസ്മായിൽ, എം.ഇ.എസ് കുന്നുകര കോളേജ് ചെയർമാൻ കെ എം ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.