നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം കാന്റീൻ നടത്തിപ്പ് കരാറെടുത്ത നൂർജഹാൻ ഗ്രൂപ്പ് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് 20 വർഷത്തോളമായി കാന്റീനിൽ ജോലിചെയ്യുന്ന 45 തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെതിരെ അൻവർ സാദത്ത് എം.എൽ.എ സിയാൽ എം.ഡിക്ക് കത്തെഴുതി.

നിലവിലുള്ള തൊഴിലാളികളെ വച്ചു മാത്രമേ കാന്റീൻ നടത്തുവാൻ അനുമതി നൽകാവൂവെന്നും കരാറുകാരുടെ തൊഴിൽ വിരുദ്ധ നിലപാടിന് സിയാൽ മാനേജ്‌മെന്റ് കുട്ടുനിൽക്കരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരവുമായി താൻ നേരിട്ട് രംഗത്ത് വരുമെന്നും കത്തിൽ ചൂണ്ടികാട്ടി.