അങ്കമാലി:താലൂക്ക് ആശുപത്രിക്ക് പി.പി.ഇ കിറ്റുകളും, ഫേസ് ഷീൽഡും, മാസ്‌കും, ഗ്ലൗസുകളും കൈമാറി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അങ്കമാലിയുടെ വിവിധ മേഖലകളിൽ നിന്നും സ്രവ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ സംരഷത്തിനായി റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിൻ എയർപോർട്ട് ലയൺസ് ക്ലബ്ബാണ് താലൂക്ക് ആശുപത്രിക്ക് ഇവ ലഭ്യമാക്കിയത്. ചടങ്ങിൽ ലയണസ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് ബാബു, പി.ഡി ഏല്യാസ്, ബാസ്റ്റിൻ ഡി പാറയ്ക്കൽ, സെബി വർഗ്ഗീസ്, ഡോ. നസീമ നജീബ് എന്നിവർ പങ്കെടുത്തു.