petha
ബി.ഡി.ജെ.എസ് അയ്യപ്പൻകാവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ബി.ഡി.ജെ.എസ് അയ്യപ്പൻകാവ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എളമക്കര ഏരിയ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ജേയ്ജി എട്ടുകാട്ട് എന്നിവർ സംസാരിച്ചു. യുവജനസേന മണ്ഡലം പ്രസിഡന്റ് എ.എച്ച്. ജയറാം സ്വാഗതവും ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് കുമാരൻ അയ്യപ്പൻ നന്ദിയും പറഞ്ഞു. ശ്രീറാം പ്രാർത്ഥനാ ഗാനം ആലപിച്ചു. നിരവധി വിദ്യാർത്ഥികൾ പഠനോപകരണങ്ങളും മാസ്കും ഏറ്റുവാങ്ങി.