പള്ളുരുത്തി: പള്ളുരുത്തി സെക്ഷന്റെ കീഴിൽ വരുന്ന ഇടക്കൊച്ചി, പെരുമ്പടപ്പ്, കച്ചേരിപ്പടി, കോണം, നമ്പ്യാപുരം തുടങ്ങിയ സ്ഥലങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മീറ്റർ റീഡിംഗ് എടുക്കാൻ സാദ്ധ്യമല്ല. ഉപഭോക്തക്കൾ മുൻമാസത്തെ ബിൽ തീയതിയും ഏരിയാ കോഡ്, മീറ്റർ ഡിസ്‌പ്ലേ ഫോട്ടോ എന്നിവ വാട്ട്‌സ്ആപ്പ് ചെയ്യണം. ഇതും പറ്റാത്തവർ മീറ്റർ റീഡിംഗിന്റെ 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എടുത്ത് അയക്കുക. അല്ലാത്തപക്ഷം കഴിഞ്ഞ 3 മാസത്തെ ബിൽ നോക്കി പുതിയ ബിൽ തയ്യാറാക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ഫോൺ: 9746440350 കിരൺ പ്രദീപ് (ഏരിയാ കോഡ് ബി 06), 6282589897 വിജീഷ് (ബി 04), അബ്ദുൾ റഷീദ് 8921148456 (ബി 02,3).