ആലുവ: ആലുവ ജനറൽ മാർക്കറ്റ് കർശന ഉപാധികളോടെ തുറക്കാൻ അനുവദിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കച്ചവടക്കാരുടെയും തൊഴിലാളി യൂണിയൻ നേതാക്കളുടെയും യോഗം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ജി.സി.ഡി.എ ചെയർമാൻ വി സലീം, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം.ടി. ജേക്കബ്ബ് , പി.വി. എൽദോസ് (ഐ.എൻ.ടി.യു.സി), പി.എം. സഹീർ, രാജീവ് സക്കറിയ (സി.ഐ.ടി.യു), ഹെൽത്ത് ഇൻസ്‌പെക്ടർ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.
നിബന്ധനകൾ കർശനമായി നിരീക്ഷിക്കുന്നതിന് വ്യാപാരികളുടെയും ചുമട്ട് തൊഴിലാളികളുടെയും പ്രതിനിധികളായി ആറ് പേരടങ്ങുന്ന ജാഗ്രത സമിതി രൂപീകരിച്ചു.