കൊച്ചി: നിറപുത്തരി ആഘോഷത്തിനെതിരെയുള്ള ദേവസ്വം ബോർഡിന്റെ നിർദേശത്തിൽ മുന്നാക്ക സമുദായ ഐക്യമുന്നണി പ്രതിഷേധിച്ചു. കൊവിഡിന്റെ മറവിൽ നിറപുത്തിരി ആഘോഷം അട്ടിമറിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡ് ഹിന്ദുവിന്റെ ആചാരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കും. പ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പ്, നാരായണനുണ്ണി, ഡോ. ദിനേഷ്‌കർത്ത, സതീശൻ നായർ, വിജയകുമാർ, ശശികമാർ വടക്കേടം, ടി.എൻ. നാരായണൻ നമ്പൂതിരി, മനോജ്‌പോറ്റി, രാധാകൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു.