മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് 27 പേർക്കാണ് . ഇതിൽ 13 പേർക്ക് രോഗം ഭേദമാകുകയും ഇന്നലെ രോഗം സ്ഥിതീകരിച്ച പോലീസുകാരനടക്കം 14 പേർവിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. 631 പേരാണ് ക്വറന്റൈയിനിൽ കഴിയുന്നത്. ആയവന പഞ്ചായത്തിലെ നാല്, അഞ്ച് വാർഡും പായിപ്ര ഗ്രാമപഞ്ചായത്തിലെ എട്ടും വാർഡുകളാണ് കണ്ടൈയ്മെന്റ് സോണിന്റെ പരിധിയിലുള്ളത്. മൂവാറ്റുപുഴ നഗരസഭയിലെ 21ാം വാർഡ് മൈക്രോകണ്ടൈയ്മെന്റ് സോണിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയോജകമണ്ഡലത്തിൽ 64പേരുടെ കൊവിഡ് ടെസ്റ്റ് ഫലമാണ് അറിയാനുള്ളത്. കാലാമ്പൂർ, പെരുമറ്റം പ്രദേശത്തെയടക്കമുള്ളവരുടെ ടെസ്റ്റ് ഫലമാണ് ഇനി അറിയാനുള്ളത്.