khaderhouse
തെങ്ങ് വീണ് വീട് തകർന്ന നെടുമ്പാശ്ശേരി കുന്നുശ്ശേരി കങ്കോരിപ്പറമ്പിൽ ഖാദറിൻെറ വീട്.

നെടുമ്പാശേരി: പ്രളയഭീതിയിൽ മകളുടെ വീട്ടിൽ അഭയം തേടിയ ഖാദറിന്റെ കുടുംബത്തിന് ദുരിതമൊഴിയുന്നില്ല. ശക്തമായ കാറ്റിൽ തെങ്ങ് മറിഞ്ഞുവീണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.

നെടുമ്പാശേരി കുന്നുശ്ശേരി കങ്കോരിപ്പറമ്പിൽ വീട്ടിൽ ഖാദറിന്റെ വീടാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ തെങ്ങ് വീണ് തകർന്നത്. ചെങ്ങമനാട് നമ്പർ വൺ ലി്ര്രഫ് ഇറിഗേഷൻ കനാലിന് സമീപം താമസിക്കുന്ന ഖാദറിന്റെയും സമീപ പ്രദേശങ്ങളിലെയും വീടുകളിൽ കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം കയറി ഭീമമായ നഷ്ടമുണ്ടായി. ഇതത്തേുടർന്ന് ഇത്തവണ മഴ ആരംഭിച്ചപ്പോൾ തന്നെ ഖാദറും ഭാര്യ സൈനബയും വീട്ടു സാധനങ്ങളെല്ലാം സുരക്ഷിതമാക്കി ആലങ്ങാട് കോട്ടപ്പുറത്തുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

മകളുടെ വീട്ടിലത്തെി മണിക്കൂറുകൾക്കകമാണ് മുറ്റത്തെ തെങ്ങു വീണ് വീടിന്റെ മേൽക്കുരയും ഭിത്തികളുമടക്കം തകർന്നത്. കൂലിപ്പണി എടുത്ത് കുടുംബം പോറ്റിയിരുന്ന ഖാദർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലില്ലാതെ വലയുന്നതിനിടെയാണ് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്.