മൂവാറ്റുപുഴ: കാലവർഷം കനത്തതിനെ തുടർന്ന് തൃക്കളത്തൂർ സർക്കാർ ആശുപത്രിയിലെ നിറഞ്ഞ് കവിഞ്ഞ ഡ്രൈനേജ് യൂത്ത് ബ്രിഗേഡ് ക്ലീൻ ചെയ്തു. ഡ്രൈനേജ് നിറഞ്ഞൊഴുകിയ വിവരം ആശുപത്രിയിലെ ഡോ. അനുപമ വാർഡ് മെമ്പർ അശ്വതി ശ്രീജിതിനെ അറിയിക്കുകയായിരുന്നു.തുടർന്ന് സ്ഥലത്തെത്തിയ വാർഡ് മെമ്പർ തക്കളത്തൂർ പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് ബ്രിഗേഡ് അനീഷ് വി. ഗോപാലിന്റെ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ ഡ്രൈനേജ് ക്ലീനിംഗിനുള്ള പ്രവർത്തനം ആരംഭിച്ചു . കനത്തമഴയാണെങ്കിലും പരിസരവാസികൾ എത്തിയതോടെ യൂത്ത് ബ്രിഗേഡിന്റെ ജോലിക്ക് വേഗത കൂടി . രണ്ട് മണിക്കൂർ സമയം കൊണ്ട് ഡ്രൈനേജ് ശുചീകരിച്ചതോടൊപ്പം ആശുപത്രി പരിസരമാകെ ക്ലീനിംഗ് നടത്തുകയും ചെയ്തു. ബ്രിഗേഡ് സംഘത്തിലെ സുധീഷ് പാലമൂട്ടിൽ , സുജിത്ത് കൂടക്കാട്ടിൽ, അജിൻ അശോകൻ ഗോവിന്ദ് സജീവൻ ,പവിൽ കൃഷ്ണ, അരുൺ സുരേന്ദ്രൻഎന്നവരോടൊപ്പം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.