കാലടി: ഫ്രിഡ്ജിൽ നിന്നും തീ പകർന്ന് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ എട്ടാം വാർഡിലെ പറമ്പിവീട്ടിൽ ഗ്രേസിയുടെ വീട്ടിലാണ് സംഭവം. തീ പിടുത്തത്തിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന ഗ്രേസി തൊട്ടടുത്ത വീട്ടിലേക്ക് മാറിയപ്പഴോണ് ഫ്രിഡ്ജ് പൊട്ടി തെറിച്ചത്. ഫ്രിഡ്ജിനടുത്തായി ഗ്യാസ് കുറ്റിയുണ്ടായിരുന്നു. ഇലക്ട്രിക് ഉപകരണങ്ങളും, വയറിംഗും, കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുളളിൽ നിന്നും പുക ഉയരുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ ചേർന്ന് തീഅണച്ചു.