പള്ളുരുത്തി: കച്ചേരിപ്പടി താലൂക്കാശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് വിപുലമാക്കുന്നതിനായി നൂതന സംവിധാനത്തിലുള്ള കൊവിഡ് വിസ്ക് നൽകി. എറണാകുളം ജഹിന്ദ് ഗ്രൂപ്പ് നൽകിയ വിസ്ക് ഹൈബി ഈഡൻ എം.പി. ആശുപത്രി അധികാരികൾക്ക് നൽകി. ശാരീരിക സമ്പർക്കം പുലർത്താതെ സുരക്ഷിതമായ പി.പി.ഇ കിറ്റ് കൂടാതെ നിരവധി ആളുകളുടെ സ്രവ സാമ്പിൾ ശേഖരിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സംവിധാനമാണ് വിസ്ക്. ദിവ്യകുമാർ ജെയിൻ, ഡോ. ഷിബു വർഗീസ്, തമ്പി സുബ്രഹ്മണ്യം, നഴ്സിംഗ് സൂപ്രണ്ട് റോമിന തുടങ്ങിയവർ സംബന്ധിച്ചു.