ഫോർട്ടുകൊച്ചി: കൊച്ചി താലൂക്കാഫീസിൽ ഹെൽത്ത് സേഫ്റ്റി മോണിറ്റർ സ്ഥാപിച്ചു. ശരീരോഷ്മാവ് അളക്കുന്നതിനും സ്പർശനമില്ലാതെ കൈകൾ അണുവിമുക്തമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ശരീരോഷ്മാവ് കൂടിയാൽ ഉപകരണം അലാറം മുഴക്കും. തഹസിൽദാർ സുനിത ജേക്കബ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി, ഡോ.മേരി അനിത എന്നിവർ സംബന്ധിച്ചു.