മൂവാറ്റുപുഴ: നിർമ്മല കോളേജിൽ പുതിയ വിദ്യാഭ്യാസ നയത്തേക്കുറിച്ച് നടത്തിയ വെബിനാർ മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നവീകരണവും സാധ്യതകളും എന്ന വിഷയത്തിലാണ് ദേശീയ വെബിനാർ സംഘടിപ്പിച്ചത്. കോളേജ് മാനേജർ മോൺസിഞ്ഞോർ ചെറിയാൻ കാഞ്ഞിരക്കൊ മ്പിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ വിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിയുടെ സെക്രട്ടറിയും ദേശീയതലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ ചിന്തകയുമായ ഡോ. ഷക്കീല ഷംസു വിഷയം അവതരിപ്പിച്ചു. അക്കാഡമികരംഗത്തെ പ്രഗൽഭരായ രണ്ടായിരം പേരുടെ പങ്കാളിത്തം കൊണ്ടും വെബിനാർ ശ്രദ്ധേയമായി. വെബിനാറിൽ പ്രേക്ഷകരുടെ സംശയങ്ങൾക്ക് ഡോ.ഷക്കീല ഷംസു മറുപടി നൽകി.
ഡോ. ടി. എം. ജോസഫ്, ഡോ. വിൻസെന്റ്, ഡോ. ജെയിംസ് മാത്യു, ഡോ. സോണി കുര്യാക്കോസ് വൈസ് പ്രിൻസിപ്പൽ, പ്രൊഫ. സജി ജോസഫ്, ബർസാർ ഫാ.ജസ്റ്റിൻ കണ്ണാടൻ, ഡോ. സോണി കുര്യാക്കോസ്, ഡോ. ടി. എം. ജേക്കബ്, ഡോ. നിബു തോംസൺ, മാത്യൂസ് കെ. മനയാനി, ഡോ രാധു എസ്. അമ്പിളി എലിസബത്ത്, പ്രിൻസ് സാമുവൽ, ലിയോ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.