feeding-room-
പറവൂർ ഇന്നർ വീൽ ക്ളബ് താലൂക് ആശുപത്രിക്ക് നിർമിച്ചു നൽകുന്ന ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ്‌ റാണി ബാബു നിർവഹിക്കുന്നു

പറവൂർ: പറവൂർ ഇന്നർ വീൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിക്ക് നിർമ്മിച്ചു നൽകുന്ന ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം ക്ലബ് പ്രസിഡന്റ്‌ റാണി ബാബു നിർവഹിച്ചു. ആർ.എം. ഒ. ഡോ. കാർത്തിക് മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഇന്നർ വീൽ സി.ജി.ആർ സജിനി ടോബി,‌ ഡോ. സരിത എന്നിവർ പങ്കെടുത്തു.