തോപ്പുംപടി: പശ്ചിമകൊച്ചിയിൽ 20 പേർക്ക് സമ്പർക്കത്തിലൂടെ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഫോർട്ടുകൊച്ചി - 9, ചെല്ലാനം - 5, ഇടക്കൊച്ചി - 1, കുമ്പളങ്ങി - 3, പനയപ്പിള്ളി - 1, പള്ളുരുത്തി - 1.
ഫോർട്ടുകൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പള്ളുരുത്തി പ്രദേശത്തും പല വഴികളും പൊലീസ് അടച്ചുകെട്ടി. പെരുമ്പടപ്പ് റോഡ്, ബിന്നി റോഡ്, എസ്.ഡി.പി.വൈ റോഡ്, കച്ചേരിപ്പടി മാർക്കറ്റ് റോഡ്, പഞ്ചായത്ത് രാജ് റോഡ്, ചെറുകുളം റോഡ്, വാട്ടർലാൻഡ് റോഡ് എന്നിവയും അടച്ചു. പാലങ്ങളായ ബി.ഒ ടി, കണ്ണങ്ങാട്ട്, ഇടക്കൊച്ചി, കുമ്പളങ്ങി, എഴുപുന്ന പാലങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.