കോലഞ്ചേരി: ചൂണ്ടി പെരിയാർവാലി കനാൽ റോഡരുകിൽ വണ്ടികൾ മറിഞ്ഞ് അപകടം പതിവായ ഭാഗത്ത് പൂതൃക്ക പഞ്ചായത്ത് ഇരുമ്പ് സംരക്ഷണ കവചം സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എൻ രാജൻ, പഞ്ചായത്തംഗം ജോൺ ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.മഹാദേവ കുറുപ്പ്,കെ.കെ സജീവ്, കെ.ഗോവിന്ദൻ ,ഇ.പി സുകുമാരൻ, കാർത്യായനി തങ്കപ്പൻ, എബി സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.