കോലഞ്ചേരി:കരിപ്പൂർ വിമാനാപകടവും മൂന്നാർ രാജമല മണ്ണിടിച്ചിലും ദേശീയ ദുരന്തമായി പ്രഖാപിക്കണമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മുഖ്യമന്ത്റിക്കും പ്രധാനമന്ത്റിക്കും കത്തയച്ചു. മരിച്ചവർക്കും പരിക്കേ​റ്റവർക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും കരിപ്പൂർ അപകടത്തിൽ കൊടുക്കുന്ന അതേ നഷ്ടപരിഹാര തുക തന്നെ രാജമല മണ്ണിടിച്ചിൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.