കോലഞ്ചേരി: പുത്തൻകാവ് എൻ.എസ്.എസ് കരയോഗം അംഗങ്ങളുടെ കുട്ടികളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്, ഉപഹാര സമർപ്പണവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ് കെ.എസ് നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. സി. ശ്രീനി, വൈസ് പ്രസിഡന്റ് കെ.പി ശങ്കരൻ നായർ, രാജേന്ദ്രപ്രസാദ്, കെ.രാജേഷ്, ജി.അനിൽകുമാർ, ഗീത കെ. നായർ, ഗീത സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.