കോലഞ്ചേരി: കനത്ത മഴയ്ക്ക് പിന്നാലെ പകർച്ചവ്യാധിയുടെ ആശങ്കയും. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായതാണ് പകർച്ചവ്യാധികൾ പടരുന്നതിനുള്ള സാദ്ധ്യകൾ ഉയർത്തുന്നത്. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച് 1എൻ1 തുടങ്ങിയ രോഗങ്ങളെയാണ് ഭയക്കേണ്ടത്.വെള്ളത്തിലിറങ്ങുന്നവരെല്ലാം തന്നെ ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിൽ ഒന്നുവീതം ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.
ലക്ഷണങ്ങൾ
ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണംശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം
വ്യക്തി ശുചിത്വം പാലിക്കണം
രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളക്കെട്ടിലും മറ്റും ഇറങ്ങിയിട്ട് കയറുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകാലുകൾ
ശുചിയാക്കണം.
പ്രതിരോധ നടപടികൾ സ്വീകരിക്കണം
വെള്ളക്കെട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ രോഗ പ്രതിരോധനടപടികൾ സ്വീകരിക്കണം. കൊവിഡിനു സമാനമായ ലക്ഷണങ്ങൾ ഉണ്ടാകും. പക്ഷേ ഇത്തരം രോഗങ്ങൾക്കെല്ലാം ശക്തമായ പേശി വേദനയുണ്ടാകും.
ഡെങ്കിപ്പനി
വെള്ളക്കെട്ടിൽപ്പെരുകുന്ന ഈഡിസ് കൊതുകുവഴിയാണ് രോഗം വരുന്നത്. ചെറിയ മുറിവുകളിലൂടെയാണ് രോഗബാധയുണ്ടാവുക. രക്തത്തിലെ പ്ലേറ്റുലെറ്റുകളുടെ എണ്ണം കുറയുന്നത് സ്ഥിതി സങ്കീർണമാക്കും
പനിയുണ്ടായാൽ ശ്രദ്ധവേണം
കൊവിഡ് സമാനമായാണ് പകർവവ്യാധിയുടെ ലക്ഷണങ്ങൾ. എന്നാൽ, പേശിവേദന മാത്രമാണ് കൊവിഡിൽനിന്ന് പകർച്ചവ്യാധികളെ വ്യത്യസ്തമാക്കുന്ന ഏകഘടകം. സ്വയ ചികിത്സ ഒഴിവാക്കണം. ആശുപത്രികളെ ആദ്യം തന്നെ ആശ്രയിക്കരുത്. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ,കുടുംബഡോക്ടർ, ക്ലിനിക്ക് എന്നിവടങ്ങളെ ആദ്യം ആശ്രയിക്കണം.
ഡോ.നീതു സുകുമാരൻ,മെഡിക്കൽ ഓഫീസർ,കുറ്റ്യാടി താലൂക്ക് ആശുപത്രി