കൊച്ചി: കോർപ്പറേഷൻ പരിധിയിലെ വഴിയോ‌ര കച്ചവടക്കാർക്ക് ലൈസൻസ് നൽകി പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി സി.വി. സജിനി മേയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി 'പ്രധാൻമന്ത്രി സ്വനിധി പദ്ധതിപ്രകാരം വഴിവാണിഭക്കാർക്ക് പതിനായിരംരൂപ പലിശ സബ്‌സിഡിയോടെ വായ്പലഭിക്കും. കോർപ്പറേഷൻ പരിധിയിലെ ബഹുഭൂരിപക്ഷം വഴിയോര കച്ചവടക്കാർക്കും ലൈസൻസ് നൽകിയിട്ടില്ല. രണ്ടുവർഷം മുമ്പ് സർവേകൾ നടന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിച്ചില്ല. കൊവിഡ് പ്രത്യാഘാതത്തിൽ ജീവിതം വഴിമുട്ടിനിൽക്കുന്ന പാവപ്പെട്ട വഴിവാണിഭർക്ക് സഹായം ലഭ്യമാക്കാൻ സഹായിക്കണമെന്ന് നിവേദനത്തിൽ പറയുന്നു.