അങ്കമാലി: തുറവൂരിൽ സജ്ജമാകുന്ന കൊവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി 50 ബെഡ് ഷീറ്റ്, ഇൻഡക്ഷൻ സ്റ്റൗ , കെറ്റിൽ എന്നിവ നൽകി. കൊവിഡ് പ്രതിരോധത്തിന് കിടങ്ങൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ സി.ജിസ തെരേസ്, ഹെഡ്മിസ്ട്രസ്സി. റ്റെസിൻ, ഗൈഡ് ക്യാപ്റ്റൻമാരായ സി.വിജി റോസ്, ജിസ്റ്റി തോമസ്, സ്കൗട്ട് മാസ്റ്റർമാരായ മോൾജി എം.എം, സി.റോസ്ന, സി.ജെഫി റോസ് എന്നിവർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന് കൈമാറി. ചടങ്ങിൽ വൈസ് പ്രിസിഡന്റ് സിൽവി ബൈജു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എം എം ജെയ്സൺ, മെമ്പർ ജിന്റോ വർഗീസ് എന്നിവരും പങ്കെടുത്തു.