തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ പത്താംവാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ഒരാൾക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കപ്പട്ടികയിൽ 35 ലധികം പേരുണ്ടെന്നു കണ്ടെത്തിയിരുന്നു. റോഡുകൾ പൊലീസ് അടച്ചു. ഇവിടേയ്ക്കുള്ള പ്രവേശനവും കർശനമായി തടയും.