ldf
മൂവാറ്റുപുഴ നഗരസഭ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാക്കിയ ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ അഡ്വ പി.എം ഇസ്മായിൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: 2020-ൽ നടക്കുവാൻ പോകുന്ന മൂവാറ്റുപുഴ നഗരസഭ ഭരണ സമതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിനായി പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള ഓൺലൈൻ സംവിധാനം ഒരുക്കി.ഓൺലൈൻ സംവിധാനത്തിന്റെ ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ അഡ്വ.പി.എം ഇസ്മായിൽ നിർവഹിച്ചു. മുൻ നഗരസഭ ചെയർമാന്മാരായ യു. ആർ. ബാബു , എം.എ. സഹീർ, സി.പി.എം മൂവാറ്റുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി ജോർജ്, നോർത്ത് ലോക്കൽ കമ്മിറ്റിയംഗം കെ. എം. ദിലീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.