കൊച്ചി: സ്തനാർബുദത്തെ ഭയക്കേണ്ടെന്ന് കാൻസർ വിദഗ്ദ്ധൻ ഡോ. സി.എൻ. മോഹനൻനായർ. ലോക്ക് ഡൗൺ കാലത്ത് സ്തനാർബുദം സംബന്ധിച്ച ആശങ്കകളാണ് ഏറ്റവുമധികം ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്തനാർബുദമെന്ന് കേൾക്കുമ്പോഴേ ഭയംവന്നുചേരും. ഇന്ത്യയിലും മറ്റു ലോകമെമ്പാടും സ്ത്രീകളിൽ കാണുന്ന സാധാരണമായ കാൻസർ മാത്രമാണ് സ്തനാർബുദമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പ്രതിരോധത്തെ കേന്ദ്രീകരിച്ച് നിരവധി ഗവേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ സ്തനാർബുദത്തെ നേരിടാമെന്നാണ് ഭൂരിപക്ഷ ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.