പെരുമ്പാവൂർ: മഴകെടുതി മൂലമുണ്ടായ പ്രശ്നങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനവും വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് താലൂക്ക് സമ്മേളന ഹാളിൽ യോഗം ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ, വില്ലേജ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്നും എം.എൽ.എ അറിയിച്ചു.