kj

കൊച്ചി: കേരള പൊലീസ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ഇടപ്പള്ളി ടോൾ കാച്ചപ്പിള്ളി കെ.ജെ. ജോർജ് ഫ്രാൻസിസ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലൂർ വലിയപറമ്പിൽ യദോസിയ. മക്കൾ: ജോസഫ് ഷാ (യു.എസ്), മൈക്കിൾ ചെഗുവേര, ഐഡിത്ത് (ഇരുവരും ബിസിനസ്). മരുക്കൾ: ലിസ (ഗവ. ഹൈസ്കൂൾ ഇടപ്പള്ളി) പരേതയായ വിനീത.

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ഇടപ്പള്ളി ടോൾ എ.കെ.ജി വായനശാല സെക്രട്ടറിയുമാണ്.

1957ൽ പൊലീസിൽ ജോലി ലഭിച്ച ജോർജ് സംഘടന രൂപീകരിക്കാൻ കേരളം മുഴുവൻ രഹസ്യമായി സഞ്ചരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എ.എസ്.ഐയായി പ്രമോഷൻ ലഭിച്ചെങ്കിലും സംഘടനാ പ്രവർത്തനങ്ങൾക്കായി വേണ്ടെന്നുവച്ചു.

സംഘടനാസ്വാതന്ത്ര്യത്തിനായി 1979ൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. സർക്കാർ സംഘടനാസ്വാതന്ത്ര്യം അനുവദിച്ചു. സംഘടന രൂപീകരിച്ചതു മുതൽ വിരമിച്ച 1991 ജൂൺ 30വരെ ജനറൽ സെക്രട്ടറിയായിരുന്നു.