മൂവാറ്റുപുഴ: വാഴക്കുളം - കാവന റോഡിൽ പുളിക്കായതുകടവിന് വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കാവന കല്ലുവെച്ചെൽ ജയിംസിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് പുഴയിലേക്ക് തകർന്നു വീണത്. കനത്ത മഴയെ തുടർന്നാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്. 25 അടി നീളവും 15 അടി പൊക്കവും 4 അടി വീതിയിൽ കെട്ടയതുമായ സംരക്ഷണ ഭീത്തിയായിരുന്നു. ഭിത്തി ഇടിയുന്ന ശബ്ദം കേട്ട് എത്തിയ ജയിംസിനും കുടുംബത്തിനും വീടിന്റെ സംരക്ഷണ ഭിത്തി പുഴയിലേക്ക് ഇരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.