boat
ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് വാങ്ങിയ ഡിങ്കിയും ചെറുവള്ളവും

പറവൂർ : പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ ചിറ്റാറ്റുകര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് മോട്ടോർഎഞ്ചിൻ ഘടിപ്പിച്ച ഡിങ്കിയും ചെറുവള്ളവും വാങ്ങി. അരൂരിലുള്ള സ്വകാര്യ സ്ഥാപനമാണ് നിർമ്മിച്ചത്. ബാങ്ക് പ്രസിഡന്റ് പി.പി. ജോസ്, മുൻ പ്രസിഡന്റ് ടി.എസ്. രാജൻ എന്നിവർ ചേർന്ന് നീറ്റിലിറക്കി.