നെടുമ്പാശേരി: പ്രവാസികളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ ആരോപിച്ചു. ഗൾഫിലെത്തി പ്രവാസികൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകിയ മുഖ്യമന്ത്രി കൊവിഡ് പ്രതിസന്ധിയിലായ പ്രവാസികളോട് മുഖം തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരള പ്രവാസി കോൺഗ്രസ് ജില്ലാ - നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, ഡി.സി.സി ഭാരവാഹികളായ ടി.എച്ച്. അബ്ദുൽ ജബ്ബാർ, അബ്ദുൾ ലത്തീഫ്, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ കെ.വി. ബേബി, കുഞ്ഞമ്മ ജോർജ്, കെ.എച്ച്. സുബൈർ ഖാൻ, സജി പോൾ, സറ്റിനോ സ്റ്റീഫൻ, വിനോദ് മേനോൻ, സലീഷ് രാജ് തുടങ്ങിയവർ സംസാരിച്ചു.