purushothaman

കൊച്ചി: മുന്നാക്ക സമുദായ ഐക്യമുന്നണിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കലൂർ ദേശാഭിമാനി ഫ്രണ്ട്‌സ് ലെയിനിൽ ശിവകൃപയിൽ പെരിയത്ത് പുരുഷോത്തമൻ എമ്പ്രാന്തിരി (77) നിര്യാതനായി. ഭാര്യ.പി. ലക്ഷ്മി അന്തർജനം. മക്കൾ: പി. ഷൈലജ, പി. പ്രഭാകരൻ എമ്പ്രാന്തിരി (മേൽശാന്തി, കടവന്ത്ര പൊന്നേത്തുകാവ് ദേവീക്ഷേത്രം) പി. നാരായണൻ എമ്പ്രാന്തിരി ( വൈദിക താന്ത്രിക ആചാര്യൻ). മരുമക്കൾ: കെ. പരമേശ്വരൻ ( ബിസിനസ്) പി. സിന്ധു.

മലപ്പുറം കാളികാവ് പൂങ്ങോട്ട് ദേശം പെരിയത്തുമഠം കുടുംബാംഗമാണ്. വൈദിക, താന്ത്രികരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്നു, ആയുർവേദം, സംഗീതം എന്നിവയിൽ തികഞ്ഞ പാണ്ഡിത്യമുണ്ടായിരുന്നു.