fire-force-therachel-
ഫയർഫോഴ്സ് പുഴയിൽ തിരച്ചിൽ നടത്തുന്നു

പറവൂർ : പറവൂർ പാലത്തിനു മുകളിൽ നിന്നും കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടിയായി അഭ്യൂഹം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൈകുഞ്ഞിനെ പുഴയിലേക്ക് ആദ്യം എറിഞ്ഞ ശേഷം അമ്മയും ചാടിയതായി പാലത്തിനു സമീപം വഴിയോരത്ത് വാഹനത്തിൽ കച്ചവടം നടത്തുന്നയാൾ അറിയിച്ചത്. തമിഴ് കലർന്ന ഭാഷ സംസാരിക്കുന്ന ഇവർ പണം ആവശ്യപ്പെട്ട് സംഭവത്തിനു മുമ്പ് എത്തിയതായി കച്ചവടക്കാരൻ പൊലീസിനോട് പറഞ്ഞു. നാട്ടുകാരാണ് ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചത്. അടിയെഴുക്ക് ഉള്ളതിനാൽ ഒഴുകി പോകാൻ സാധ്യുള്ളതിനാൽ ഫയർഫോഴ്സ് ബോട്ടിൽ പലഭാഗത്തും തിരച്ചിൽ നടത്തി. പുഴയോട് ചേർന്നുള്ള തോടുകളടക്കം പൊലീസും പരിശോധിച്ചു. രാത്രിവരെ പുഴയിൽ ഫയർഫോഴ്സ് പരിശോധന നടത്തി. എന്നാൽ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അമ്മയേയും കുഞ്ഞിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.