kissan
കിസാൻ സഭയുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മൂവാറ്റുപുഴ ഏരിയ തല സമരം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യ വിൽക്കാൻ ഉള്ളതല്ല, കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു. കർഷക ഭവനങ്ങളിലും കർഷക സംഘം ഓഫീസുകൾക്ക് മുന്നിലുമാണ് സമരം നടന്നത്. മൂവാറ്റുപുഴ ഏരിയ തല സമരം കർഷകസംഘം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് , ഏരിയ പ്രസിഡന്റ് യു.ആർ.ബാബു, വില്ലേജ് സെക്രട്ടറി പി. ബി. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴ ഏരിയ അതിർത്തിയിൽ നൂറ് കേന്ദ്രങ്ങളിലാണ് സമരം നടന്നത്.