നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റിയുടേ നേതൃത്വത്തിലുള്ള മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് അത്താണിയിൽ പണികഴിപ്പിച്ച മർച്ചന്റ്‌സ് ടവർ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ടി.ബി. നാസർ, കെ.ബി. സജി, ബിന്നി തരിയൻ, പി.കെ. എസ്‌തോസ്, ഷാജു സെബാസ്റ്റ്യൻ, ഷാജി മേത്തർ, വി.എ. ഖാലിദ്, എം.കെ. മധു, കെ.കെ. ബോബി, കെ.ജെ. ഫ്രാൻസിസ്, ജോയ് ജോസഫ്, ഡേവിസ് മൊറേലി, സുബൈദ നാസർ, ഷൈബി ബെന്നി, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ എന്നിവർ സംസാരിച്ചു.