rain

ജില്ലയിൽ ഒന്നേകാൽ കോടിയുടെ നാശനഷ്ടം

കൊച്ചി: കാലവർഷം ശക്തിപ്പെടുന്നതോടെ അതിതീവ്രമഴ തുടരുന്ന ജില്ലയുടെ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകർന്ന് വ്യാപകനാശനഷ്ടം. പുലർച്ചെ മുതൽ മഴയെ തീവ്രതകുറഞ്ഞത് അൽപ്പം ആശ്വാസമായെങ്കിലും വൈകിട്ടോടെ ശക്തമായി. കിഴക്കൻ മലയോരമേഖലകളിൽ കനത്തമഴ തുടരുകയാണ്.

മൂവാറ്റുപുഴ മേഖലയിൽ വെള്ളക്കെട്ടും മഴക്കെടുതിയും രൂക്ഷമാണ്.

ജില്ലയുടെ കിഴക്കൻ മേഖലയിലുൾപ്പെടെ മഴ തുടരുന്നുണ്ടെങ്കിലും പെരിയാറിൽ മൂന്നടിയിലേറെ വെള്ളം താഴ്ന്നത് ആശ്വാസമായി. റോഡിലും വീടുകളിലുംനിന്ന് വെള്ളമിറങ്ങി. ഇതുവരെ ആറ് വീടുകൾ പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ ഒന്നേകാൽ കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്.

കൂടുതൽ ക്യാമ്പുകൾ

ആകെ : 46

കുടുംബങ്ങൾ : 453

ക്യാമ്പ് അംഗങ്ങൾ : 1200 പേർ

സ്ത്രീകൾ : 576

പുരുഷന്മാർ : 462

കുട്ടികൾ : 162

60 വയസിനു മുകളിൽ 67 പേർ

മുതിർന്നവർക്ക് പ്രത്യേക ക്യാമ്പ് : 8

കൊവിഡ് നിരീക്ഷണത്തിൽ :18

താലൂക്ക് ക്യാമ്പുകൾ
ആലുവ 7

കണയന്നൂർ 8

കുന്നത്തുനാട് 2

കോതമംഗലം 7

പറവൂർ 16

മൂവാറ്റുപുഴ 4

കൊച്ചി 2