കൊച്ചി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സേവ് ഇന്ത്യ പ്രതിഷേധദിനം ആചരിച്ചു. എ.ഐ.ടി.യു.സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വെർച്വൽ പ്രതിഷേധയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു . സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ജോൺ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ജേക്കബ് ലാസർ, വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ, ടി.എ. അഷറഫ് എന്നിവർ സംസാരിച്ചു.