പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളുടെ ഭാഗമായി 400ലധികം കുടുംബങ്ങളിൽ ഹോമിയോ മരുന്നുകൾ നൽകി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഡോ. അല്ലി അനിയൻലാൽ, ഓമന ശിവൻ, ശാഖാ സെക്രട്ടറി കെ.ബി. വിമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.