കോലഞ്ചേരി: മണ്ണൂരിലെ വെളിച്ചെണ്ണ മില്ലുടമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മഴുവന്നൂർ പഞ്ചായത്തിലെ 3,4,8 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാക്കി . മണ്ണൂർ പടിഞ്ഞാറെ കവല മൈക്രോ കണ്ടെയ്ൻമെന്റ് സോണുമാണ്. പഴന്തോട്ടത്ത് സ്വകാര്യ ക്ളിനിക്കിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലി രണ്ടാം വാർഡും, ഐക്കരനാട് പഞ്ചായത്തിലെ പഴന്തോട്ടം ഒന്നാം വാർഡും കണ്ടെയ്ൻമെന്റിലായി . ഡോക്ടറുമായി പ്രാഥമിക സമ്പർക്കമുള്ളവർ വാർഡുകളിൽ വന്നതോടെയാണ് കണ്ടെയ്ൻമെന്റായത്. കുന്നത്തുനാട്ടിലെ എരുമേലി വാർഡ് ഇത് രണ്ടാം തവണയാണ് കണ്ടെയ്ൻമെന്റിലാവുന്നത്. നേരത്തെ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് ബാധയുണ്ടായപ്പോൾ ഇതേ വാർഡ് സോണാക്കിയിരുന്നു.