പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (യു.സി.ആർ.എ) അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു വിഭാഗങ്ങൾക്കാണ് അവാർഡുകൾ വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ വീട്ടിലെത്തിയാണ് കാഷ് പ്രൈസും ഫലകങ്ങളും വിതരണം ചെയ്തത്. അസോസിയേഷൻ ഭാരവാഹികളായ തോമസ് സെബാസ്റ്റ്യൻ, ജെസി ആന്റണി, എസ്. എസ്. രാമകൃഷ്ണൻ, കെ.ബി. മനോജ്കുമാർ, എ.ആർ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.