capton

നെടുമ്പാശേരി: കരിപ്പൂരിൽ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റ് ക്യാപ്ടൻ ദീപക് വസന്ത് സാഠേക്ക് നെടുമ്പാശേരിയിൽ അന്ത്യാഞ്ജലി. മുംബയിലേക്ക് കൊണ്ടുപോകുന്നതിനാണ് മൃതദേഹം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്താവളം ഉദ്യോഗസ്ഥർ, വിവിധ എയർലൈൻസ് ഉദ്യോഗസ്ഥർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.