chemban
ചെമ്പൻപാടം റോഡിലെ വീട്ടിലേക്ക് വെള്ളം കയറുന്നു.

അങ്കമാലി: മാഞ്ഞാലി തോട്ടിൽ നിന്നു വെള്ളം കയറുമെന്ന ഭീതിയിൽ ജനങ്ങൾ. എടത്തോട്,ചാക്കോള കോളനി ക്കാർ ഏതു സമയവും വീടുകളിലേക്കു വെള്ളം കയറുമെന്ന നിലയാണ്. റോഡുകൾ ഭൂരിഭാഗവും മുങ്ങി. ചെമ്പൻപാടം, പറക്കുളം റോഡുകൾ വെള്ളത്തിലാണ്.റെയിൽവേയടെ ഭാഗത്തെ വീട്ടുകാർക്ക് വഴിയടഞ്ഞു. എടത്തോട് പാടം കോളനിയിലെ വീട്ടുകാർ ബസിലിക്ക പള്ളി പാരിഷ്ഹാളിലേക്കു വീട്ടുസാധനങ്ങൾ മാറ്റി.

എടത്തോട് റോഡിന്റെ വശങ്ങളിലെ കുറച്ചു വീടുകളിലേക്കു വെള്ളം കയറി. മഴ തുടർന്നു പെയ്താൽ ചാക്കോള കോളനിയിലെ വീടുകളിൽ വെള്ളം കയറും. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ഈ ഭാഗങ്ങൾ മുങ്ങിയിരുന്നു.ചാക്കോള കോളനിയിലെ ചിലർ വീടിനു മുകളിലേക്കു സാധനങ്ങൾ മാറ്റിയിട്ടുണ്ട്. ചാക്കോള കോളനിയിൽ കഴിഞ്ഞദിവസം രണ്ടു വീടുകളിൽ വെള്ളം കയറിയിരുന്നു. മാഞ്ഞാലിതോട്ടിൽ നിന്നു വെള്ളം ഇറങ്ങിയാലും എടത്തോട്, ചാക്കോള കോളനികളിൽ നിന്ന് വെള്ളം ഇറങ്ങിപ്പോകില്ല.

മങ്ങാട്ടുകരയിലേക്കുള്ള വഴികളെല്ലാം അടഞ്ഞു. അങ്ങാടിക്കടവിൽ നിന്നും കരയാംപറമ്പിൽ നിന്നു മങ്ങാട്ടുകരയിലേക്കുള്ള വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്.